Latest News

സദാചാര 'പോലീസ്'സംഘത്തിലെ യുവാവിനെ മര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു

പയ്യന്നൂര്‍:സദാചാര പോലീസ് ച മഞ്ഞ സംഘത്തിലെ യുവാവി ന്റെ കാര്‍ പിന്തുടര്‍ന്ന് തക ര്‍ത്തു. മര്‍ദ്ദനമേറ്റ യുവാവും സുഹൃത്തും പിന്നീട് ചെറുവത്തൂരിലെ സ്വ കാ ര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മ ണിയോടെ പയ്യന്നൂര്‍ പുതിയ ബ സ് സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം.
കഴിഞ്ഞമാസം കണ്ടോത്തെ ഒരു യുവാവ് സുഹൃത്തായ പെണ്‍കുട്ടിയുമൊത്ത് ഇടയിലക്കാട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഒരു സംഘം യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും തടഞ്ഞുവെച്ച് അപമാനിക്കുകയും യുവാവിന്റെ ഫോട്ടോ എടുത്തശേഷം വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ച സംഭവംവിവാദമായിരുന്നു.
ഇന്നലെ ഉച്ചയോടെ സദാചാര പോലീസ് സംഘത്തിലെ യുവാവിനെ പയ്യന്നൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാറിലെത്തിയ ഇടയിലക്കാട്ടെ യുവാവിനെയും സുഹൃത്തിനെയും പി ന്‍തുടര്‍ന്ന ഒരു സംഘം സുരഭി നഗറിന് സമീപം കാര്‍ തടഞ്ഞിടുകയും ഇവര്‍ സഞ്ചരിച്ച കെ.എല്‍.60-കെ.2444നമ്പര്‍ ഇന്നോവ കാറിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും കാറിലുണ്ടായിരുന്ന ഇരുവരെയും മര്‍ദ്ദിക്കുകയുമായിരുന്നുവത്രെ.
വിവരമറിഞ്ഞ് പയ്യന്നൂര്‍ പോ ലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റ യുവാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ സംഭവം ഒതുക്കിതീര്‍ക്കുകയായിരുന്നു. പിന്നീട് യുവാക്കള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

No comments:

Post a Comment