Latest News

വികസന സെമിനാറും സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനവും

വെള്ളൂര്‍: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സെമിനാറും സ്റ്റേഡിയ നിര്‍മ്മാണോദ്ഘാടനവും സി.കൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ വികസന രേഖ അവതരിപ്പിച്ചു. പത്തുകോടി ചെലവ് വരുന്ന പദ്ധതി സ്‌കൂളിന്റെ സമ ഗ്ര വികസനം വിഭാവനം ചെയ്യുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ വിനയകുമാര്‍ പി. വികസന രേഖ അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ഇ. ഭാസ്‌കരന്‍, കെ.വി. ബാബു, പി.പി. ദാമോദരന്‍, കെ. ശ്രീജ, ഷീബ എന്‍.വി, പി.ടി എ പ്രസിഡണ്ട് എം. സുനില്‍കുമാര്‍, പാവൂര്‍ നാരായണന്‍, കെ.വി. സുധാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എ.ജെ. മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment