Latest News

വാഹനാപകടം: മൂന്നുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കുന്നരും ബാങ്കിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം.
പാലക്കോട്ടെ സഹോദരിയു ടെ വീട്ടില്‍ പോയി തിരിച്ച് തൃക്കരിപ്പൂര്‍ പൊറോപ്പാടിലെ വീട്ടിലേക്ക് പോവുകയായിരുന്ന കെ.പി. ഷിബില്‍22) സഞ്ചരിച്ച കെ.എല്‍. 59- എം. 988നമ്പര്‍ ബൈക്കും പാലക്കോട്ടേക്ക് പോ വുകയായിരുന്നകെ.എല്‍. 14-എന്‍. 4672നമ്പര്‍ വാഗണര്‍ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സാരമായി പരുക്കേറ്റ ഷിബിലിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ ഏഴിലോട് വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
സ്‌കൂട്ടര്‍ യാത്രക്കാരായ കടന്നപ്പള്ളി മുച്ചിലോട്ട് കാവിന് സമീപത്തെ നാരായണന്‍ മാസ്റ്ററുടെ മകന്‍ വണ്ണാരപുരയില്‍ അനീഷ്(28), മരുമകന്‍ ആദിത്യരാജ്(19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും പരിയാരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍പ്രവേശിപ്പിച്ചുവെങ്കിലും അനീഷിന്റെ പരുക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശു പത്രിയിലേക്ക് മാറ്റി.

No comments:

Post a Comment