Latest News

ഈ മൗനം ലജ്ജാകരം; ആപത്കരം

ഇനിയും നിങ്ങള്‍ ആരെയാ ണ് കാത്തിരിക്കുന്നത്? ഏത് ദൈവപുത്രനാണ് നിങ്ങളുടെ രക്ഷകനാകാന്‍ പോകുന്നത്? ഇത്തരമൊരു ചോദ്യം രാമന്തളിക്കാരോട് ചോദിക്കുന്നത്. രാ മന്തളിക്ക് പുറത്തുള്ള ഒരു കാ ഴ്ചക്കാരനായിട്ടല്ല; നിഷ്‌കളങ്കരരായ രാമന്തളിക്കാരുടെ നേ രും നെറിയും തൊ ട്ടറി ഞ്ഞ ഒരുപൗരനായിട്ടുതന്നെയാണ്.
എണ്ണായിരത്തോളം നാ വ ല്‍ ഉദ്യോഗസ്ഥരുടെ തീട്ടവ ും മൂത്രവും (തീട്ടത്തിന് തീട്ടം എന്നുതന്നെയാണ് പറയേണ്ടത്)കുടിക്കാന്‍ മാത്രം എന്ത് പാ തകമാണ് രാമന്തളിയിലെ ജനങ്ങള്‍ ഈ ഭരണകൂട ത മ്പ്രാക്കന്മാരോട്‌ചെയ്തത്? രാ ജ്യസുരക്ഷയ്ക്ക് വേണ്ടി കിടപ്പാടം ഒഴിയണമെന്ന് പറഞ്ഞപ്പോള്‍ മറുത്തൊന്നും ചിന്തിക്കാതെ ഉരിയാടാതെ ജീവിതകാലമത്രയും കരുപ്പിടിപ്പിച്ച സ കലതും ഒരു വിലപേശല്‍ പോ ലും ഇല്ലാതെ വിട്ടൊഴിഞ്ഞുപോയവരാണ് ഇന്നാട്ടുകാര്‍. വര്‍ഷം മുപ്പത്തിനാല് കഴിഞ്ഞിട്ടും വിട്ടുകൊടുത്ത ഭൂമിയുടെ ന്യായവിലക്ക് വേണ്ടി ഈ പാവങ്ങള്‍ ഇന്നും കോട തി കയറിയിറങ്ങുകയാണ്. ഇ തില്‍പരംഎന്ത് ത്യാഗമാണ് ഇ വര്‍ രാജ്യത്തിനുവേണ്ടി ചെ യ്യേണ്ടത്? അതോ രാജ്യസ്‌നേ ഹം ഇതിനുമപ്പുറമാണോ?
മുപ്പത് ചതുരശ്ര കിലോമീറ്ററില്‍ കിടക്കുന്ന ഏറെക്കുറേ ദ്വീപെന്ന് പറയാവുന്ന ഭൂപ്രദേശമാണ് രാമന്തളിയുടേത്. 1983ലാണ് ഏഷ്യയിലെ തന്നെ ഏ റ്റവും വലിയ നാവിക അക്കാദമിക്കുവേണ്ടി 2500ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. 2009 ജനുവരി എട്ടിന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാ ജ്യത്തിനുവേണ്ടി നാവല്‍ അ ക്കാദമി സമര്‍പ്പിക്കുന്നതുവരെ കേവലം അഞ്ഞൂറ് ഏക്കര്‍ ഭൂ മി മാത്രമാണ് നാവല്‍ അക്കാദമി ഉപയോഗപ്പെടുത്തിയത്. ബാക്കി വരുന്ന രണ്ടായിരം ഏ ക്കര്‍ ഭൂമി ഒഴിഞ്ഞുകിടക്കുമ്പോഴാണ് ജനവാസ കേന്ദ്രത്തിന് അരുകിലായി ഇത്തരമൊരു പടുകൂറ്റന്‍ മാലിന്യപ്ലാ ന്റ് വരുന്നത്.! കൂടാതെ പ്ലാ സ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ യാതൊരു സജ്ജീകരണവുമില്ലാതെ ജനവാസപരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞത് കാണാം. ഇവിടെ ഏറ്റവുംപ്രസക്തമായചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ഇത്രയധികം ഭൂമി വെറുതെ കിടന്നിട്ടും ജനവാസ കേന്ദ്രത്തിനരികെ മാലിന്യപ്ലാന്റ് നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായത്. അതും തീരെ സുരക്ഷിതമല്ലാതെ! ഇതിനുത്തരം കണ്ടെത്തണമെങ്കില്‍ രാമന്തളിയുടെ ഭൂപടം എങ്ങനെയാണ് സൈനികത്താവളത്തിന് അനുയോജ്യമാവുന്നതെന്ന് മനസ്സിലാക്കിയാല്‍ മ തി. കടലിന്റെയും, കായലിന്റെയും, മലനിരകളുടെയും സംഗമഭൂമി എല്ലാ അര്‍ത്ഥത്തിലുംസൈനിക താവളത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് വളരെ മുമ്പുതന്നെ സൈനിക അധികാരികള്‍ തിരിച്ചറിഞ്ഞതാണ്. ഒരു പഞ്ചായത്ത് അ പ്പാടെ ഒഴിപ്പിക്കുക എന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് ആദ്യഘട്ടമെന്ന നിലക്ക് 2500 ഏക്കര്‍ നാവല്‍ അക്കാദമിക്കുവേണ്ടി ഏറ്റെടുക്കുന്നത്. ഈ അടുത്തകാലത്തായി അഞ്ഞൂറ്ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്നതിനുള്ള നാവല്‍ അക്കാദമിയുടെ തീരുമാനം കുറച്ചുകൂ ടി ദീര്‍ഘവീക്ഷണത്തോടെ നോക്കിയാല്‍ ഭാവിയില്‍ രാമന്തളി പഞ്ചായത്ത് മുഴുവനാ യും നാവല്‍ അക്കാദമിക്കുവേ ണ്ടി ഏറ്റെടുക്കും എന്നുകൂടി മനസ്സിലാക്കാന്‍ കഴിയും. അ ഞ്ഞൂറ് ഏക്കര്‍ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടായ ജനകീയ പ്ര ക്ഷോഭം, ഏറ്റെടുക്കല്‍ പ്രക്രിയയെ തല്ക്കാലത്തേക്ക് മരവിപ്പിച്ചു എന്നല്ലാതെ നാവല്‍ അക്കാദമി അജണ്ടയില്‍ നി ന്നും പിറകോട്ട് ഇല്ല എന്നതി ന്റെ തെളിവാണ് മാലിന്യം വഴിയുള്ള പുകച്ചുപുറത്താക്കല്‍ പരിപാടി. പ്രലോഭനങ്ങളും ഭീഷണികളും എല്ലാവികസന പദ്ധതികളുടെയും പതിവുരീതികള്‍ തന്നെയാണ്.83ല്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ നാട്ടുകാരി ല്‍ നിന്നും ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കി ലും വേണ്ടത്ര ഐക്യവും ന ല്ലൊ രു നേതൃത്വവും ഇല്ലാത്തതുകൊണ്ടുതന്നെ അതൊ ന്നും വിജയം കാണാതെ പോവുകയാണുണ്ടായത്. അന്ന് രാ മന്തളി സന്ദര്‍ശിച്ച സിവിക്ചന്ദ്രനടക്കമുള്ളസാമൂഹ്യപ്രവര്‍ ത്തകര്‍ വരാന്‍പോകുന്ന ദുരന്തമഴയെക്കുറിച്ച് രാമന്തളിക്കാ രെ ഓര്‍മ്മിപ്പിച്ചത് ഈ സ ന്ദര്‍ ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.
പൗരന് നേരെ 'ദേശസ്‌നേ ഹം''' മാറ്റുരക്കപ്പെട്ടപ്പോള്‍ രാജ്യത്തിനുവേണ്ടിയുള്ള ത്യാ ഗം അഭിമാനമായിക്കണ്ട ഒരു ജനതക്കുമേല്‍ വീണ്ടും വീ ണ്ടും ദേശസ്‌നേഹത്തിന്റെ 'അളവുകോല്‍'പ്രയോഗിക്കുമ്പോള്‍ ഈ രാജ്യ ത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാ ത്ത സുരക്ഷ ഭരണകൂടം ആ ര്‍ക്കുവേണ്ടിയാണ് ഒരുക്കുന്ന ത്?ഏതുസമയത്തും കുടിയൊ ഴിഞ്ഞ് പോകേണ്ടവരാണ് ത ങ്ങളെന്ന ചിന്ത ഓരോ രാമന്തളിക്കാരെയും ഏറെ അസ്വസ്ഥരാക്കിത്തീര്‍ത്തിട്ടുണ്ട്.
ദേശസ്‌നേഹത്തിന്റെയും വികസനത്തിന്റെയും നിറംപിടിപ്പിച്ച നുണകള്‍ കൊഞ്ഞനംകുത്തുന്ന ഒരു വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന് നാമിന്ന് സാക്ഷിയാണ്. തങ്ങള്‍ക്ക് ഇ ഷ്ടമില്ലാത്ത ചിന്തകളെയും, സംഘടനകളെയും ,വ്യക്തിക ളെയും ദേശസ്‌നേഹത്തിന്റെ വാള്‍മുനയില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന ഭരണകൂട ഭീകരതയും മധുരം പുരട്ടിയ വികസനവാദവുമായി പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ മത-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ട് കാറ്റില്‍ പറത്തി സൈ്വര്യവിഹാരം നടത്തുന്നത് പതിവുകാഴ്ചയാണ്. ഇതില്‍ ഏതുമതത്തെയാണ് ഏത് രാഷ്ട്രീയപ്രസ്ഥാനങ്ങളെയാണ് മാറ്റിനിര്‍ത്താന്‍ കഴിയുക?വികസനമെന്നത് അഴിമതി നടത്താനുള്ള ഒരു ഉപാധിമാത്രമാണ് നമ്മുടെ നാട്ടില്‍. അഴിമതിക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമാതാകാനുള്ള ത ത്രപ്പാടിലാണ് നമ്മുടെ രാ ജ്യം! ഇതിന്റെ ഒരു പരിച്ഛേദമാണ് നാവല്‍അക്കാദമി. 83-ല്‍ സ്ഥലമേറ്റടുക്കല്‍ മുതല്‍ നടന്നിട്ടുള്ള ഓരോ ഇടപാടുകളുടെയും, നിയമങ്ങളുടെയും അഴിമതിക്കഥകള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അന്വേഷിക്കേണ്ടതാണ്. നാവല്‍ അക്കാദമികൊണ്ട് രാമന്തളിക്കാര്‍ക്ക് എന്തുപ്രയോജനമെന്ന് ചോദിച്ചാല്‍ ചില കൂലിപ്പണികള്‍ ഒ ഴിച്ചുനിര്‍ത്തിയാല്‍ വട്ടപ്പൂജ്യമാണ്! സാധാരണ ഇത്തരമൊരു ബൃഹദ്പദ്ധതി വരുമ്പോള്‍ വി കസനവാദികള്‍ തന്നെ മു ന്നോട്ടുവെക്കുന്ന പ്രലോഭനമാണ് നാട്ടുകാര്‍ക്ക് ജോലിയിലുള്ള മുന്‍ഗണന. എന്നാലിവിടെ നാട്ടുകാര്‍ക്ക് അത്തരം യാതൊരു പരിഗണനയും കി ട്ടിയിട്ടില്ല. ചില വ്യക്തികള്‍ സ മ്പന്നരായി എന്നത് ഒരു നാ ടിന്റെ സമൃദ്ധിയെ അടയാളപ്പെടുത്തേണ്ടതല്ല.
രാമന്തളിയുടെ ഒട്ടുമിക്ക പ്ര ദേശങ്ങളും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്. ശുദ്ധമായ കുടിവെള്ളം കിട്ടുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ പെട്ടതാണ് രാമന്തളി സെന്ററും പരിസരവും അവിടങ്ങളിലെ കിണറുകളിലാണ് ഇപ്പോള്‍ നാവല്‍അക്കാദമിയിലെ കക്കൂസ് മാലിന്യം ക ണ്ടെത്തിയിട്ടുള്ളത്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധയില്‍ മാരകരോഗങ്ങല്‍ക്ക് കാരണമാകാവുന്ന കോളിഫോം ബാക്ടീരിയ ഇവിടുത്തെ കിണറുകളി ല്‍നിന്നുംകണ്ടെത്തികഴിഞ്ഞു. പരിശോധിക്കാത്ത കിണറുകളിലെ വെള്ളവും ആരും കുടിക്കാത്ത അവസ്ഥയാണുള്ളത്. മാലിന്യത്തിന്റെ വ്യാപനം എവിടെവരെയെന്ന് മസസ്സിലാകാത്ത സാഹചര്യത്തില്‍ ഏ വരും ആശങ്കയിലുമാണ്. അ തുകൊണ്ടുതന്നെ 'സേവ് രാമന്തളി'സമരക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം മാ ലിന്യ പ്ലാന്റ് അടച്ചുപൂട്ടുക എ ന്നതാണ്. തികച്ചും ന്യായമായ ആവശ്യമാണിത്. യുദ്ധകാല അടിസ്ഥാനത്തില്‍ പ്ലാന്റ് അടച്ചുപൂട്ടുകയും ബദല്‍ സംവിധാനം നാവല്‍ അധികാരികള്‍ കാണുകയും വേണം. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും യാ തൊരു തടസ്സവുമില്ലാതെ ശുദ്ധജലം വിതരണം ചെയ്യാന്‍ അധികാരികള്‍ തയ്യാറാവുകയും വേണം. ഇത്തരം ആവശ്യങ്ങള്‍ഉന്നയിച്ച് വിവിധ സംഘടനകള്‍ സമരരംഗത്തുണ്ടെങ്കിലും ഇതുവരെയും ഈ സമരങ്ങളൊന്നും രാമന്തളിയുടെ പൊതുവികാരമായി വളര്‍ന്നുവന്നിട്ടില്ല. 83-ല്‍ നാവല്‍ അക്കാദമി കുടിയൊഴിപ്പിക്കല്‍ നടത്തിയപ്പോള്‍ ഇത് 'ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന്' പറഞ്ഞ് മാറിനിന്ന പഞ്ചായത്തിലെ മറ്റ് ജനവിഭാഗങ്ങള്‍ ഇനിയും ഈ മൗനം വെടിയുന്നില്ലെങ്കില്‍, രാമന്തളിയിലെ മൊ ത്തം ജനങ്ങളുടെ സമരമായി ഇ തുമാറുന്നില്ലെങ്കില്‍ 'ഇന്നുഞാന്‍ നാളെ നീ' എന്ന ആപ്തവാക്യം ഇവിടെ അന്വര്‍ത്ഥമാകും. തീര്‍ച്ചയായും നമ്മുടെ രക്ഷകര്‍ നമ്മള്‍ തന്നെയാണെന്ന ഉത്തമബോധ്യത്തില്‍ നിന്നുമാത്രമെ രാമന്തളിയിലെ ജനതയുടെ നിലനില്‍പ് സംരക്ഷിക്കപ്പെടുകയുള്ളു.

No comments:

Post a Comment