Latest News

'തിരുവാദരം'നാളെയും മറ്റന്നാളും

പയ്യന്നൂര്‍: മലയാള മനോരമ സംഘടിപ്പിക്കുന്ന തിരുവാദരം നാളെയും മറ്റന്നാളുമായി നടക്കും. തിരുവതിരക്കളിയുമായി ബന്ധപ്പെട്ട സെമിനാര്‍, മുത്തശ്ശിമാരുടെസംഗമം, തിരുവാതിരക്കളി മത്സരം, മുതിര്‍ന്ന കലാകാരികളെ ആദരിക്കല്‍ എന്നിവപരിപാടിയുടെഭാഗമായി നടക്കും.
നാളെ അന്നൂര്‍ തെക്കേകര ചൂവാട്ട വലിയവീട് തറവാട്ടിന്റെ(ടിസിവി തറവാട്) മുറ്റത്താണ് സെമിനാറുകളും മുത്തശ്ശിമാരുടെ സംഗമവും.
മറ്റന്നാള്‍ രാവിലെ ഒമ്പത് മണി മുതല്‍ ഗാന്ധിപാര്‍ക്കില്‍ തിരുവാതിര മത്സരം. വൈകുന്നേരം നടക്കുന്ന സമാപസമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം ഊര്‍മ്മിള ഉണ്ണി മുഖ്യാതിഥിയായിരിക്കും. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും. സി.കൃഷ്ണന്‍ എം.എല്‍ എ അധ്യക്ഷനായിരിക്കും.

No comments:

Post a Comment