Latest News

കരിവെള്ളൂരില്‍ സര്‍ഗ്ഗോത്സവം നടത്തി

കരിവെള്ളൂര്‍: കരിവെള്ളൂര്‍-പെരളം ഗ്രാമ പഞ്ചായത്തുതല വിദ്യാരംഗം കലാസാഹിത്യവേദി യുടെ സര്‍ഗ്ഗോത്സവം2017 പാട്ടിയമ്മഎ.യു.പി. സ്‌കൂളില്‍നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു.കവി സി.എം. വിനയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ല എ.ഇ.ഒ. പി. രാമദാസ് നിര്‍വ്വഹിച്ചു. പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഹരീന്ദ്രന്‍, ടി.വി. വിനോദ്, പി.വി.സുരേന്ദ്രന്‍, അജേഷ് കടന്നപ്പള്ളി, എം. രാമകൃഷ്ണന്‍, ഉഷ സന്തോഷ്, സി. പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment