Latest News

കോത്തായി മുക്കില്‍ ഗതാഗത ക്രമീകരണം വേണം

കണ്ടോത്ത്:ദേശീയപാതയിലെ പ്രധാനകവലയായ കോത്തായിമുക്കില്‍ റോഡ് വികസനത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജനകീയ വികസന സമിതി കണ്ടോത്ത് ആവശ്യപ്പെട്ടു . ചെരുപുഴ റോഡില്‍ റോഡ് മാര്‍ക്കിംഗ്, ഹൈവേയിലും ചെറുപുഴ റോഡിലും റോഡ് റിഫ്‌ളക്ടറുകള്‍, സീബ്രാ ലൈനുകള്‍, ട്രാഫിക് ഐലാന്റ്, സുരക്ഷാ ബോര്‍ഡുകള്‍ എന്നിവ ഉടന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കി. എം. സതീശന്‍, ടി.പി. കമലാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment