Latest News

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റില്‍

കുടിയാന്മല: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. മട്ടന്നൂര്‍ ഉളിയിലെ ഷംഷാദി(22)നെയാണ് ആലക്കോട് സി.ഐ ഇ.പി. സുരേശനും സംഘവും പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ ഇയാള്‍ പെ ണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് കുടിയന്മല പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തി അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഇന്ന് വൈകീട്ടോടെ നടക്കും.

No comments:

Post a Comment