Latest News

അനുമോദനവും മറത്തുകളിയും ഞായറാഴ്ച

പയ്യന്നൂര്‍: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള പൂരക്കളി അക്കാദമി ഭരണസമിതി അംഗങ്ങള്‍ അനുമോദനവും പൂരക്കളി-മറത്തുകളി സംഗമവും പന്ത്രണ്ടിന് ഞായറാഴ്ച നടക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂര്‍ എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ ്മാ രക ഹാളില്‍ വെച്ച് നടക്കുന്ന പരിപാടി സി.കൃഷ്ണന്‍ എം.എല്‍എ. ഉല്‍ഘാടനം ചെയ്യും. കെ.പി.കെ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ പണിക്കര്‍ അധ്യക്ഷനായിരിക്കും. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉപഹാര സമര്‍പ്പണം നടത്തും. നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായരിക്കും. കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.കെ. നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍ എ.കെ. ശ്രീജ, കെ.പി.കെ.എ സം സ്ഥാന കമ്മിറ്റിയംഗങ്ങളായ പി.പി. ദാമോദരന്‍, , മയിച്ച പി. ഗോവിന്ദന്‍, എം.പി. പത്മനാഭന്‍, കെ.പി.കെ.എ സം സ്ഥാന വൈസ് പ്രസിഡണ്ട് പി.പി. കരുണാകരന്‍, കെ.പി.കെ.എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.വി. രമേശന്‍,കെ.പി.കെ.എ പയ്യന്നൂര്‍ മേഖലാ സെക്രട്ടറി മണിയറ ചന്ദ്രന്‍, എന്നിവര്‍ സന്നിഹിതരായിരിക്കും. കെ.പി.കെ.എ സം സ്ഥാനകമ്മിറ്റി മെമ്പര്‍പിലാക്കല്‍ അശോകന്‍ സ്വാഗതവും കണ്ണൂര്‍ജില്ലാ സെക്രട്ടറി പി. സുരേന്ദ്രന്‍ നന്ദിയും പറയും.
തുടര്‍ന്ന് അന്നൂര്‍ തലയനേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം അവതരിപ്പിക്കുന്ന പൂരക്കളിയും മടിക്കൈ ഗോപാലകൃഷ്ണന്‍ പണിക്കറും കൊയോങ്കര ഭാസ്‌കരന്‍ പണിക്കരും തമ്മിലുള്ള മറത്തുകളിയും നടക്കും.

No comments:

Post a Comment