Latest News

പയ്യന്നൂരിലെ നവജാത ശിശുവാണിഭംഅമ്മമാരെ കണ്ടെത്തി; ഡി.എന്‍.എ പരിശോധനക്ക് അപേക്ഷ നല്‍കി

പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരി ലെ നവജാത ശിശുവാണിഭക്കേ സ് വഴിത്തിരിവില്‍. നവജാത ശിശുക്കള്‍ക്ക് ജന്മം നല്‍കിയ മൂന്ന് അമ്മമാരെ ഇതിനകം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇതില്‍ ഒരു കുട്ടിയുടെയും മാതാവിന്റെയും ഡി.എന്‍.എ പരിശോധനക്കായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ എ.വി. ജോണ്‍ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി. ക്രൈംബ്രാഞ്ച് സംഘം അ ന്വേഷിക്കുന്ന കേസില്‍ ഇനി ഒരു നവജാതശിശുവിന്റെ മാതാവിനെ മാത്രമെ കണ്ടെത്താനുള്ളു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സി.ഐ മാരായ എ.വി.ജോണ്‍, പി.കെ ധനജ്ഞയബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സം ഘം രണ്ട് കേസുകളിലായാണ് അന്വേഷണം നടത്തുന്നത്. നവജാത ശിശുവില്‍പന കേ സില്‍ പതിനഞ്ചോളം പേരെ പ്ര തികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പയ്യന്നൂരിലെ പ്ര മുഖ ഗൈനക്കോളജിസ്റ്റ് ഡോ. കെ.പി. ശ്യാമള, ഭര്‍ ത്താവ് , കൃ ത്രിമ ജനന സര്‍ട്ടിഫിക്കറ്റ് നല്‍ കിയ മുന്‍ നഗരസഭാ ജനന-മരണ രജിസ്ട്രാര്‍, കുട്ടികളെ വിലക്കുവാങ്ങിയെന്ന് പരാതിയില്‍ പറയുന്ന ദമ്പതികള്‍, ഇടനിലക്കാ ര്‍ ഉള്‍പ്പെടെ പ്രതികളാക്കി അഞ്ചുകേസുകളാണ് നിലവില്‍ പോ ലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മൂന്നുകേസുകളില്‍ ഇതിനകം നവജാത ശിശുക്കള്‍ക്ക് ജന്മം നല്‍കിയ അമ്മമാരെ കണ്ടെത്തുകയും കോറോത്തെ കേസില്‍ കൂ ടുതല്‍ അന്വേഷണം നടന്നുവരികയുമാണ്.

No comments:

Post a Comment