Latest News

പയ്യന്നൂര്‍ മണ്ഡലത്തില്‍ ഉപ്പുവെള്ള പ്രതിരോധ ബണ്ടുകള്‍ നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കും

പയ്യന്നൂര്‍ : പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഉപ്പുവെള്ള പ്രതിരോധ ബണ്ടുകള്‍ നിര്‍മ്മിക്കണമെന്ന് സി. കൃഷ്ണന്‍ എം. എ ല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആ വശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് നിയമസഭയില്‍ മറുപടി നല്‍കി.
കരിവെള്ളൂര്‍ -പെരളം പഞ്ചായത്തിലെ കുണിയന്‍ തോടിന് കുറുകെ വര്‍ഷങ്ങളായി കൃഷിക്കാരാണ് താല്‍ക്കാലിക ബണ്ട് നിര്‍ മ്മിച്ച് കൃഷി നടത്തുന്നത്. എന്നാല്‍ പ്രസ്തുത സ്ഥലത്ത് സ്ഥിരം ഉ പ്പുവെള്ള പ്രതിരോധ തടയിണ നിര്‍മ്മിക്കണമെന്നുള്ള പഞ്ചായ ത്തിന്റെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൈറ്റ് സന്ദര്‍ശിക്കുകയും പ്രസ്തുത സ്ഥലത്ത് ബണ്ട് ആവശ്യമാണെന്നു കണ്ടെത്തിയിരുന്നു.
ചലിയപ്പള്ളി മുങ്ങം പാലത്തിന്നു സമീപത്തെക്രോസ് ബാര്‍ ഏകദേശം അമ്പത് വര്‍ഷം പഴക്കമുള്ളതാണ്. ഈ ക്രോസ് ബാര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് നിര്‍മ്മിച്ചത്.തുടര്‍ന്നുള്ള സംരക്ഷണ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് വേണ്ടി പഞ്ചായത്തിന് കൈമാറുകയും പഞ്ചായത്ത് പരിരക്ഷിച്ചു വരികയും ചെയ്യുന്നു. നിലവില്‍ കാല പ്പഴക്കം കൊണ്ട് ക്രോസ് ബാര്‍ പൂര്‍ണ്ണമായും നശിച്ചിരിക്കുകയാണ്. താത്കാലികമായി മണ്ണിട്ടും മറ്റും ഉപ്പുവെള്ളം തടയാന്‍ ശ്രമിച്ചിട്ടും വിജയിച്ചിട്ടുമില്ല. ഏക്കറുകളോളം പാടശേഖരങ്ങള്‍ തരിശ്ശായി കിടക്കുന്നുണ്ട്. പ്രസ്തുത ബണ്ട് നന്നാക്കി എടുക്കുന്നതിനേക്കാള്‍ കുറച്ചു കൂടി കിഴക്കു'ാഗത്തായി ഒരു ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മ്മിക്കുന്നതാണ് ഫലപ്രദം.
ഈ രണ്ടു പ്രവൃത്തികള്‍ സംബന്ധിച്ച് ആവശ്യമായ ഇന്‍വെ സ്റ്റിഗേഷന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ നടത്തുമെന്ന് മന്ത്രി മറുപടി നല്‍കി.
കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ കരിങ്കഴിതോടിനു കുറുകെയുള്ള റഗുലേറ്റര്‍ കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യ മാ യിട്ടുണ്ട്. ഈ ഭാഗത്ത് പാലത്തോടു കൂടിയ റഗുലേറ്റര്‍ നിര്‍മ്മിക്കു ന്നതിനായി വിശദമായ എസ്റ്റിമേറ്റ് മലബാര്‍ പാക്കേജിലും പിന്നീട് നബാര്‍ഡിലുമായി സമര്‍പ്പിച്ചെങ്കിലും അനുമതി ലഭ്യമായില്ല. ഈ ഭാഗത്ത് പാലത്തോടു കൂടിയ റഗുലേറ്റര്‍ നിര്‍മ്മിക്കുനതിനായ് പുതുക്കിയ നിരക്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും മന്ത്രി മറുപടി നല്‍കി.

No comments:

Post a Comment