Latest News

വായനക്കാര്‍ പറയുന്നത് ഇത് പിശാചുക്കളുടെ സ്വന്തം നാടോ?

ദൈവത്തിന്റെ സ്വന്തം നാ ടെന്ന് നമ്മള്‍ വിശേഷിപ്പിക്കപ്പെടുന്ന കേരളം പിശാചുക്കളുടെ സ്വന്തം നാടായി മാറുകയാണോ? മൊല്ലാമരും പാതിരിമാരും പൂജാരിമാരും ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നാണല്ലോ സങ്കല്‍പം. ഇത്തരം ആളുകള്‍ ഇവിടെ പിശാചുക്കളായി മാറുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് എന്ന നമ്മുടെ സങ്കല്‍പംതന്നെ മാറുകയല്ലേ?എന്താണ് നമ്മുടെ കേരളത്തില്‍സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പിതാവിന് തന്റെ മകനെയോ മകളെയോ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ ഭയപ്പെടേണ്ട ഒരു കാലഘട്ടം വരുമെന്ന് നമ്മളാരെങ്കിലും ഇതിന് മുമ്പ് കരുതിയിരുന്നുവോ? നമ്മള്‍ സുരക്ഷിതരെന്ന് കരുതി നമ്മുടെ മക്കളെ ഏല്‍പിച്ച് പോരുന്ന അധ്യാപകന്മാര്‍പോലും കാമമൃഗങ്ങളായി മാറുന്നത് എന്തുകൊണ്ടാണ്? നാം ബഹുമാനത്തോടെ നോക്കി കണ്ടിരുന്ന ഇത്തരം ആളുകള്‍ക്കിടയില്‍ പോലും നമ്മുടെ മക്കള്‍ക്ക് സുരക്ഷിതത്വം ഇല്ലെങ്കില്‍ മറ്റെവിടെയാണ് അവര്‍ക്ക് സുരക്ഷിതത്വമുണ്ടാവുക എന്ന് ചോദിക്കാന്‍ പോലും നമുക്ക് കഴിയില്ല. കാരണം സ്വന്തം അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനുമെല്ലാം ഇവിടെ പിശാചുക്കളാകുന്നു. ഇന്ന് എവിടെ നോക്കിയാലും പീഡനവും ബലാത്സംഗവും കൊലപാതകവുമല്ലാതെ മറ്റൊരു വാര്‍ത്തയില്ല. മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന രണ്ടുംമൂന്നും വയസ്സുള്‌ല ഓമനമക്കളെപ്പോലും കാമവെറി തീര്‍ക്കാന്‍ ശ്രമിക്കുന്ന നീചന്മാരുള്ള ഈ നാടാണോ പരിപൂര്‍ണ്ണ സാക്ഷര കേരളം. ഇത്തരം നീചവൃത്തികള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഈ അധമപിശാചുക്കള്‍ക്ക് എന്തുശിക്ഷയാണ് നമ്മുടെ നിയമം കരുതിവെച്ചിട്ടുള്ളത്. ഇത്തരംകുറ്റകൃത്യം ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുമ്പോഴാണ് മറ്റ് രാജ്യങ്ങള്‍ ലോകത്തിന് മുന്നില്‍ തലുയയര്‍ത്തി നില്‍ക്കുന്നത്. ഇവിടെയാകട്ടെ കോടിയില്‍ തലനാരിഴ കീറി വാദിച്ച് ഇത്തരം ക്രിമിനലുകളെ രക്ഷപ്പെടുത്തോമ്പാഴാണ് നമ്മുടെ ജനാധിപത്യത്തിന്റെയും ജൂഡീഷ്യറിയുടെയും മഹത്വം ഉയരുന്നത്. അതുവഴി ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്നു. ഇത്തരം നീചകൃത്യങ്ങല്‍ ചെയ്യുന്ന നരധാമന്മാര്‍ക്കു വേണ്ടി അമേരിക്ക മുമ്പ് തീവ്രവാദികള്‍ക്കുവേണ്ടി സൃഷ്ടിച്ചുപോലുള്ള മറ്റൊരു ഗ്വണ്ടനാമോ തടവറ ഒരുക്കേണ്ട സമയം ഇവി#െ അത്രിക്രമിച്ചിരിക്കുന്നു.
-എം.എ റഹ്മാന്‍ ഒളവറ.

No comments:

Post a Comment