Latest News

രാമന്തളി ശങ്കരനാരായണ ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കം

പയ്യന്നൂര്‍: ചിരപുരാതനവും ഉത്തരമലബാറിലെ പഞ്ച മഹാ ക്ഷേ ത്രങ്ങളില്‍ പ്രസിദ്ധവുമായ രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കൊടിയേറ്റ മഹോത്സവം ഇന്നു മുതല്‍ ഏപ്രില്‍ അഞ്ചു വരെ ഏഴു ദിവസങ്ങളിലായി ആഘോഷിക്കും.
നാളെവൈകുന്നേരം ഏഴു മണിക്ക് ക്ഷേത്രം തന്ത്രി തെക്കിനി യേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണീ നമ്പൂതിരിപാടിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ഉത്സവത്തിന് കൊടിയേറും.തുടര്‍ന്ന് കോല്‍ക്കളി, നൃത്തസന്ധ്യ എന്നിവ അരങ്ങേറും.
ഏപ്രില്‍ ഒന്നിന് ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ടി പി ഭാസ്‌കര പൊതുവാളുടെ മധുരം മധുരം മലയാളം പരിപാടി. രാത്രി ഒമ്പത് മണിക്ക് തിടമ്പു ന്യത്തം. രാത്രി നാട്ടറിവു പാട്ടുകള്‍ .
രണ്ടിന് ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് 'ഭജന്‍ സന്ധ്യ. രാത്രി തിടമ്പുനൃത്തം തുടര്‍ന്ന് നൃത്ത നിശ.
മൂന്നിന് തിങ്കളാഴ്ച വൈകുന്നേരം ആധ്യാത്മിക പ്രഭാഷണം .രാത്രി ഒമ്പത് മണിക്ക് തിടമ്പു ന്യത്തം.തുടര്‍ന്ന് നാടകം കടല്‍ ശാന്തമാണ്.
ഏപ്രില്‍ നാലിന് ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് പള്ളിവേട്ട നട ക്കും തുടര്‍ന്ന് പാണ്ടിമേളത്തോടെ ദേവന്റെ എഴുന്നള്ളിപ്പ്.
അഞ്ചിന് ബുധനാഴ്ച ഉത്സവം സമാപിക്കും.രാവിലെ പത്ത് മണിക്ക് കൊടിയിറക്കല്‍ തുടര്‍ന്ന് ആറാട്ട് ബലി.ഉച്ചയ്ക്ക് പ്രസാദ ഊട്ട്

No comments:

Post a Comment