Latest News

ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പയ്യന്നൂര്‍ നിയോജക മണ്ഡലം നേതൃ കണ്‍വെന്‍ഷന്‍ ഗാന്ധിമന്ദിരത്തില്‍ നടന്നു. പി.ആര്‍.വിജയന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് എന്‍.പി. ശ്രീധരന്‍ ഉല്‍ഘാടനം ചെയ്ത യോഗത്തില്‍ 2009ല്‍ മുതല്‍ കുടിശ്ശികയായി കര്‍ഷകതൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള അധിവര്‍ഷാനുകൂല്യം, ചികിത്സാ സഹായം എന്നിവ ഈ ബഡ്ജറ്റിലും ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചും രാമന്തളി പ്രദേശത്തെ ജനങ്ങളെയാ കെ ദുരിതത്തിലാക്കുന്ന നേവല്‍ മാലിന്യ ടാങ്ക് മാറ്റി സ്ഥാപിച്ച് സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരം ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠത്തിലെ റാണി പ്രതിമ തകര്‍ത്തതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
നേതാക്കളായ അഡ്വ. ബ്രിജേഷ് കുമാര്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, പി. സൂര്യദാസ്, കെ.വി. കുഞ്ഞപ്പന്‍മാസ്റ്റര്‍, പി.വി.സുരേന്ദ്രന്‍, പി.വി. കരുണാകരന്‍, തോമസ് കുഴിമറ്റത്തില്‍, ബിജു പുറ്റുമ്ണില്‍, സലീം തേക്കാട്ടില്‍. ഇ കൃഷ്ണപൊതുവാള്‍, രാഘവന്‍ പള്ളിപ്പുറം, കെ. സുരേഷ്, സി. ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment