Latest News

നേത്രരോഗ നിര്‍ണ്ണയക്യാമ്പ്

പയ്യന്നൂര്‍: കോറോം സെന്‍ട്രല്‍ അംഗണവാടി പത്താംവാര്‍ഷികം സമുചിതമായി ആഘോഷിച്ചു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഷികാഘോഷ പരിപാടി പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.സി ഓഫീസര്‍ പി. നന്ദിനി മേനോന്‍, സൂ പ്പര്‍ വൈസര്‍കെ.പങ്കജാക്ഷി, കെ. പി മധു, എ.വി കുഞ്ഞിക്കണ്ണന്‍, പി.വി. സതി എന്നിവര്‍ സംസാരിച്ചു. ടി. കുഞ്ഞപ്പന്‍സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അംഗണവാടി കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ ത്ഥികളുടെയും അമ്മമാരുടെയും കലാപരിപാടികള്‍ അരങ്ങേറി.

No comments:

Post a Comment