Latest News

കോല്‍ക്കളി അക്കാദമി സ്ഥാപിക്കണം

പയ്യന്നൂര്‍: സ്വാതന്ത്ര്യ സമര കാലം മുതല്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധേയമായി അവതരിപ്പിച്ചുവരുന്ന ആയോധനകലയുടെയും നാടന്‍കലയുടെയും സ്വാംശീകരിക്കപ്പെട്ട ഭാഗങ്ങള്‍ ചേര്‍ന്ന ഒരു കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളിക്ക പയ്യന്നൂര്‍ ആസ്ഥാനമായി ഒരു അക്കാദമി സ്ഥാപിക്കണമെന്നു പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് എസ്. കമ്മിറ്റി സാംസ്‌കാരിക മന്ത്രി എ.കെ. ബാലനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യസമര പരിപാടികളില്‍ ആവേശമായി ഈ കലാരൂപം പല വേദികളില്‍ ദേശാഭിമാനബോധത്തിന്റെ പാട്ടുകളുമായി നിരവധി തവണ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പയ്യന്നൂര്‍ പോലെയുള്ള കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഈ കലാരൂപത്തിന് പ്രചുരപ്രചാരവും ഇന്നും നിലവിലുണ്ട്. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ആയിരക്കണക്കിന് യുവതീയുവാക്കളും കുട്ടികളും കോല്‍ക്കളി പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തുവരുന്നു. അറിയപ്പെടുന്ന കോല്‍ക്കളി ആചാര്യന്മാരുടെ ജന്മസ്ഥലം കൂടിയാണ് പയ്യന്നൂര്‍ എന്നും എന്നാല്‍ ഈ കലാരുപത്തെ പരിപോഷിപ്പിക്കുന്നതിനും പ്രചാരണം നല്‍കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ നാളിതുവരെയായി യാതൊരു പ്രവര്‍ത്തന പരിപാടികളും ആവിഷ്‌കരിക്കുകയോ കോല്‍ക്‌ളി അക്കാദമി പോലെയുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

No comments:

Post a Comment