Latest News

നാവിക അക്കാദമി: നഷ്ടപരിഹാരം ഇനിയും ലഭ്യമായില്ല

പയ്യന്നൂര്‍: ഏഴിമല നാവല്‍ അക്കാദമി സ്ഥലമേറ്റെടുത്ത ശേഷം നഷ്ടപരിഹാരം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കായി നടത്തിയ അദാലത്തില്‍ പണം നല്‍കാന്‍ തീരുമാനമായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും സര്‍ക്കാര്‍ നടപടിയായില്ല.ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് പയ്യന്നൂര്‍ സബ് കോടതിയില്‍ നടന്നഅറുപതോളം ഹരജിക്കാര്‍ക്ക് പരാതി പരിഹാരമുണ്ടായത്. ഏറെ വിട്ടുവീഴ്ചകള്‍ക്ക് വിധേയരായ ഹരജിക്കാര്‍ ഒടുവില്‍ അധികൃതരുടെ തീരുമാനത്തിന് വഴ ങ്ങുകയായിരുന്നു. മൂന്നുമാസ കാലാവധിക്ക് തീരുമാനമായിട്ടും ഇതുവരെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും തുടര്‍നടപടികള്‍ ഉണ്ടാകാത്തത് ഹരജിക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.


No comments:

Post a Comment