Latest News

ജന ആരോഗ്യ സംരക്ഷണ സമിതി:സമരം ഒരു മാസം പിന്നിട്ടു; നിരാഹാരം ഏഴാം ദിവസം

പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവിക അ ക്കാദമിമാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സ മരം ഒരു മാസം പിന്നിട്ടു. സമര പന്തലില്‍ സമരസമിതി വൈസ് ചെയര്‍മാന്‍ പി കെ നാരായ ണ ന്റെ നിരാഹാര സമരം ഏഴാം ദി വസത്തിലേക്ക് കടന്നു.
പി കെ നാരായണന്റെ ആരോ ഗ്യസ്ഥിതി വിലയിരുത്തു ന്ന തിനായി പയ്യന്നൂര്‍ താലൂക്ക് ആ ശുപത്രിയിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സമരപന്ത ലിലെത്തി പരിശോധിച്ചു. ഇന്ന ലെയും നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി വിവിധ സംഘടനകള്‍ സമരപന്ത ലിലെ ത്തി. കണ്ണൂരില്‍ നിന്നും പരിസ്ഥി തി പൗരാവകാശ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സമരപന്തലിലേക്ക് അനു ഭാവപ്രകടനം നടത്തി.ഡോ. ഡി സുരേന്ദ്രനാഥ്, ഇ വി ശാലാക്ഷന്‍ മാസ്റ്റര്‍, അഡ്വ.കസ്തൂരി ദേവന്‍, കെ ദേവദാസന്‍ എന്നിവര്‍ അഭി വാദ്യമര്‍പ്പിച്ചു സംസാരിച്ചു.ഡി സി സി പ്രസിഡന്റ് സതീശന്‍ പാ ച്ചേനി ,അഡ്വ നൗഷാദ് വാഴവ ളപ്പില്‍ ,പ്രെഫ.കെ രാജഗോപാ ലന്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
പയ്യന്നൂര്‍ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തകര്‍ ഐക്യദാര്‍ ഢ്യവു മായി സമരപന്തലിലെത്തി. പ്ര സിഡന്റ് പ്രെഫ: ബി മുഹമ്മദ് അഹമ്മദ് സംസാരിച്ചു. .ഇന്ന ലെയും നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യ പ്രകടിപ്പിച്ച് സ് ത്രീ കൂട്ടായ്യയുടെ നേതൃത്വ ത്തി ല്‍ അനുഭാവ ഉപവാസ സമരം നടത്തി.പി പി ബാലന്‍, വാസു ദേ വ ആര്‍ പൈ, ദേവപാര്‍വ്വതി, കെ എംഭാനുമതി ,കെ എം സര സ്വ തി, കെ പി ഭാര്‍ഗ്ഗവി, കെ വി ദാ ക്ഷായണി എന്നിവര്‍ ഉപവാസ സമരം നടത്തി.
മാലിന്യപ്രശ്‌നം പരിഹരി ക്കാ ത്തതില്‍ പ്രതിഷേധിച്ച് സമരസ മിതി രാമന്തളി സെന്‍ട്രലിലേക്ക് മാര്‍ച്ച് നടത്തി. സെന്‍ട്രലില്‍ മാ ധ്യമ പ്രവര്‍ത്തകന്‍ കെ സുനില്‍ കുമാര്‍ സംസാരിച്ചു.

No comments:

Post a Comment