Latest News

ഭര്‍തൃമതിയെ കാണാതായതായി പരാതി

ചന്തേര: ഭര്‍തൃമതിയെ കാണാതായതായി പരാതി. മൂന്നുമക്കളുടെ മാതാവായ തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഒതയമ്മാടത്തെ നാല്‍പത്തിരണ്ടുകാരിയെയാണ് കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.
കല്യാണത്തിന് പോകാനെന്ന് പറഞ്ഞ് ഭര്‍തൃമാതാവിന്റെ മന്നുപവന്റെ സ്വര്‍ണ്ണമാലയുമായി പോയ യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം മൂന്നുമക്കളുടെ പിതാവ് പടന്ന കൈതക്കാട് സ്വ ദേശിയായ നാല്‍പത്തിനാലുകാരനെയും കാണാതായതായിപോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോ ലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment