Latest News

വിദ്യാപീഠം കോളേജ് ദിനാഘോഷം

പയ്യന്നൂര്‍: വിദ്യാപീഠം കോളേജ് ദിനാഘോഷം പ്രിന്‍സിപ്പാള്‍ വാസു ചോറോടിന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ സംവിധായകന്‍ മോഹന്‍ കുപ്ലേരി മുഖ്യാതിഥിയായി. കൗണ്‍സിലര്‍ എ.കെ. ശ്രീജ, നടുവലത്ത് കൃഷ്ണന്‍, അഡ്വ. സരസന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.യു അനില്‍കുമാര്‍ സ്വാഗതവും അജയന്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സുഭാഷ് അറുകര അവതരിപ്പിച്ച നാടന്‍ പാട്ടും അരങ്ങേറി.

No comments:

Post a Comment