Latest News

ഉടുമ്പുന്തല സ്‌കൂള്‍ വാര്‍ഷികം

ഉടുമ്പുന്തല ഗവണ്‍മെന്റ് എല്‍. പി സ്‌കൂളിന്റെ എഴുപത്തിയൊന്നാം വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി. അദ്ബുറഹീം മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നടന്നു. പഞ്ചയാത്തു സ്റ്റാന്‍ഡിങ് കമ്മി റ്റി ചെയര്‍മാന്‍ വി. കെ. ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി. പി. ഫൗസിയ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം സദാനന്ദന്‍ വിവരമിക്കുന്ന അധ്യാപകനുള്ള ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചാ യത്തു മെമ്പര്‍ ഗീത രമേശന്‍, പഞ്ചായത്തു മെമ്പര്‍ എം. ഷഹര്‍ബാന , എംകെ സക്കീന, ടി. കെ അബ്ദുല്‍ സമദ്, എന്‍. അബ്ദുല്‍ ലത്തീഫ്, ഡോ . ടി. അബ്ദുല്‍ ജലീല്‍, വി. ടി. ശാഹുല്‍ ഹമീദ്, എ. ജി. ബഷീര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. കെ. രാജന്‍ സ്വാഗതവും എ.വി. വിക്രമന്‍ ഉണ്ണി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അങ്കണവാടി കുട്ടികളും ചേര്‍ ന്നു വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വാര്‍ഷിക ത്തോടനുബന്ധിച്ചു നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് ഒ. ടി. റസിയ ടീച്ചര്‍, ഷുക്കൂര്‍ ഉടുമ്പുന്തല, ടി. ഇസ്ഹാഖ് മാസ്റ്റര്‍ , കെ. പി. അഹ് മദ് ഹാജി, കെ. കുഞ്ഞിരാമന്‍, വി. കെ. പി മുഹമ്മദ് കു ഞ്ഞി, പി. വി. സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment