Latest News

ഫണ്ട് ശേഖരണം ഉദ്ഘാടനം

പയ്യന്നൂര്‍:മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് ഇരുപത്തിയാറിന് നടക്കുന്ന മഹാഗണപതിഹോമത്തിന്റെ ഫണ്ട് ക്ഷേത്രം അന്തിത്തിരിയന്‍ പറയംകുന്നത്ത് ശശീന്ദ്രന്‍ കുളങ്ങര കൃഷ്ണനില്‍ നിന്ന് തുക സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ക്ഷേത്രം കോയ്മ കെ.വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍ അദ്യക്ഷത വഹിച്ചു. കെ.സി ലതികേഷ്, മാടക്ക അശോകന്‍, മന്ദ്യത്ത് മനോഹരന്‍, മടക്കര സുധീര്‍, തണ്ട്രായി അച്ചുതന്‍ , എം.വി. കുഞ്ഞിരാമന്‍, എന്‍.കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment