Latest News

ഏകദിന പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്

കുഞ്ഞിമംഗലം: പ്രോഗ്രസ്സീവ് എ ഡുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ഓര്‍ഗ്ഗനൈസേഷന്റെ നേതൃത്വത്തി ല്‍ പ്രശസ്ത മെമ്മറി ടെക്‌നി ക് പി.എസ്.സി എക്‌സാം ട്രെയിനര്‍ ബെബക്കര്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടിന് ഞായറാഴ്ച കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഏകദിന പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.
രാവിലെ ഒമ്പത് മണിക്ക് കേ രള പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ.വി. സുനുകുമാര്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് പരിശീലന ക്ലാസ് .രജിസ്‌ട്രേഷന്9947690689, 9744259359, 9995522897 എന്ന ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെടുക

No comments:

Post a Comment