Latest News

കാറമേല്‍ മഖാം ഉറൂസ് നാളെ തുടങ്ങും

പയ്യന്നൂര്‍: കാറമേല്‍ മഖാം ഉറൂസ് നാള മുതല്‍ ഏപ്രില്‍ രണ്ടുവരെ നടക്കും.
നാളെ രാവിലെ എട്ട് മണിക്ക് ടി.കെ.സി മുഹമ്മദ് കുഞ്ഞിഹാ ജി പതാകയുയര്‍ത്തും. രാത്രി എ ഴരമണിക്ക് എം.അബ്ദുള്ള യുടെ അധ്യക്ഷതയില്‍ പാണക്കാട് സ യ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അ സ്ലം അസ്ഹരി പൊയ് തുംകടവ് മതപ്രഭാഷണം നടത്തും.
മുപ്പതിന് വ്യാഴാഴ്ച ഏഴര മ ണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ, സതീശ ന്‍പാച്ചേനി, അഡ്വ. ശശിവട്ടക്കൊ വ്വല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മുസ്തഫ ഹു ദവി ആ ക്കോട് മതപ്രഭാഷണം ന ടത്തും.
മുപ്പത്തിയൊന്നിന് വെള്ളിയാഴ് ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ ഇഖ് ബാല്‍ ഹുദവി മേലാറ്റൂര്‍ നേതൃത്വം നല്‍കും. രാത്രി ഏഴര മണിക്ക് സ്വ ലാത്ത് വാര്‍ഷികത്തിന് സയ്യിദ് ഹ സന്‍ മുഹിബുള്ളാ അല്‍ ഹൈദ്രോസി(പുണെ)നേതൃത്വം നല്‍കും. ശാ ക്കിര്‍ ദാരിമി കാക്കടവ് പ്രഭാഷണം നടത്തും.
ഏപ്രില്‍ ഒന്നിന് ശനിയാഴ്ച രാത്രി ഏഴര മണിക്ക് ശമീര്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും. രണ്ടിന് ഞായറാഴ്ച മൗലിദ് മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും. രാത്രി ഏഴര മണിക്ക് അല്‍ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ് ഹരി അല്‍ഖാസിമി മതപ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് ദിക്‌റ സ്വലാത്ത് മജ്‌ലി സും കൂട്ടുപ്രാര്‍ത്ഥനയും നടക്കും.
ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ നേ തൃത്വം നല്‍കുമെന്ന് എം. അ ബ്ദു ള്ള , എന്‍.ഹാഷിം, എ. മുത്തലിബ്, ടി.കെ.സി മുഹ്മദ് കുഞ്ഞിഹാജി, കെ. മുഹമ്മദ് മുസ്തഫ എന്നിവര്‍ വാര്‍ ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment