Latest News

കൊട്ടിയൂര്‍ പീഡനം; മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി

പേരാവൂര്‍ : വൈദികന്‍ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭ വത്തില്‍ മൂന്ന് പ്രതികള്‍ കൂടി പോലീസില്‍ കീഴടങ്ങി. മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആസ്പ ത്രിയിലെ ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ: ഹൈദരാലി, സിസ്റ്റര്‍. ആന്‍സി മാത്യു എന്നിവരാണ് പേരാവൂര്‍ സി.ഐ.എന്‍. സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്.
ഇന്ന് രാവിലെ 6.35 ഓടെയാണ് മൂവരും കീഴടങ്ങാനെ ത്തിയ ത്.ഇതോടെ പത്ത് പ്രതികളില്‍ എട്ടു പേരെയും അറസ്റ്റ് ചെയ്തു.
ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍ വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും.

No comments:

Post a Comment