Latest News

വിശ്വാസ വഞ്ചന; കേസെടുത്തു

പയ്യന്നൂര്‍: മകന്റെ പഠനത്തിനാവശ്യമായ പണം വാങ്ങിയശേഷം തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളത്തെ പുതിയപുരയില്‍ അച്ചുതന്റെ പരാതിയിലാണ് കേസ്.കഴിഞ്ഞ ഒക്‌ടോബര്‍മാസം മുപ്പതിന് മക ന്റെ പഠനത്തിനാവശ്യത്തിനായി പുഞ്ചക്കാട്ടെ പറമ്പന്‍ കുഞ്ഞിപ്പാത്തുമ്മ 2, 50,000രൂപ അച്ചുതനില്‍ നിന്ന് ഒരു മാസത്തേക്ക് വായ്പ വാങ്ങിയിരുന്നുവത്രെ. എന്നാല്‍ പണം തിരിച്ചുകൊടുക്കാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.

No comments:

Post a Comment