Latest News

സ്ത്രീപക്ഷ ചലച്ചിത്രമേള ഇന്നുമുതല്‍ പയ്യന്നൂരില്‍

പയ്യന്നൂര്‍: സ്ത്രീ മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചയായി ലോക സിനിമയില്‍ ശ്രദ്ധ നേടിയ മൂന്നുചിത്രങ്ങള്‍ പയ്യന്നൂര്‍ ഓപ്പണ്‍ഫ്രെയിം ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു. ഇന്നും നാളെയും മറ്റന്നാളുമായി പയ്യന്നൂര്‍ എവറസ്റ്റ് ബില്‍ഡിംഗിലുള്ള കൈരളി മിനി ഓഡിറ്റോറിയത്തിലാണ് സ്ത്രീപക്ഷ ചലച്ചിത്രമേള നടക്കുക. വംശീയ കലാപത്തിന്റെയും പട്ടിണിയുടെയും പേരില്‍ കുപ്രസിദ്ധമായ ആഫ്രിക്കന്‍ രാജ്യം ഉഗാണ്ടയിലെ കത്വാ എന്ന പ്രദേശത്ത് കടുത്ത ദാരിദ്ര്യത്തിനും രോഗത്തിനും എതിരെ പോരാടിക്കൊണ്ട്, ലോക കായികരംഗത്ത് ശ്രദ്ധേയമായിത്തീര്‍ന്ന ചെസ്സ് താരം ഫിയോണമിടേസിയുടെ ജീവിതകഥ പറയുന്ന ക്വീന്‍ ഓഫ് കാത്വ ആണ് മേളയുടെ ഉദ്ഘാടന സിനിമ.
നാളെ 1930 കാലഘട്ടത്തില്‍വോട്ടവകാശത്തിനുവേണ്ടി അമേരിക്കയിലെ സ്ത്രീകള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥ പറയുന്ന സഫ്രാഗെറ്റ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ലൈംഗിക ചൂഷണത്തിനെതിരെ പോരാടുന്ന ഈജിപ്തിലെ സ്ത്രീകളുടെ കഥ പറയുന്ന കെയ്‌റോ 678 മറ്റന്നാള്‍ പ്രദര്‍ശിപ്പിക്കും. മലയാളം സബ് ടൈറ്റിലോടുകൂടിയ സിനിമകളുടെ പ്രദര്‍ശനം വൈകുന്നേരം ആറരമണിക്ക് തുടങ്ങും.

No comments:

Post a Comment