Latest News

മാലിന്യ സമരം:ഐക്യദാര്‍ഢ്യവുമായി ഒമ്പതു വയസ്സുകാരിയുടെ ഉപവാസം

പയ്യന്നൂര്‍: വരും തലമുറയുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി ഉയ ര്‍ത്തുന്ന നാവിക അക്കാദമി മാലിന്യപ്ലാന്റിനെതിരായ അനി ശ്ചിത കാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഒമ്പതു വയസ്സുകാരിയുടെ ഏകദിന ഉപവാസ സമരം.നാടിനെ ദുരിതത്തിലേക്ക് തള്ളിവിട്ട മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംര ക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപ ന്തലില്‍ നിരാ ഹാരം അനുഷ്ഠിക്കുന്ന പി കെ നാരായണന് പുതിയ തലമുറയുടെ ഐക്യദാര്‍ഢ്യവുമായാണ് ഒമ്പതു വയസ്സുകാരി ദേവപാര്‍വ്വതി മാലി ന്യ സമരത്തില്‍ പങ്കാളിയായത്. ഏഴിമല കേന്ദ്രിയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രാവിലെ തുടങ്ങിയ ഉപവാസ സമരം വൈകുന്നേരം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നല്‍കിയ നാരങ്ങനീര് കുടിച്ച് ദേവപാര്‍വതി അവ സാനിപ്പിച്ചു.

No comments:

Post a Comment