Latest News

ഗാന്ധി നിന്ദ ലജ്ജാകരം-കെ.പി.എ റഹീം

പയ്യന്നൂര്‍: ലോകമെങ്ങുമുള്ള ജനങ്ങള്‍ പ്രത്യാശയോടെ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും നോക്കിക്കാണുമ്പോള്‍ ജന്മനാട്ടില്‍ ഗാന്ധിജിയെ തമസ്‌കരിക്കാനും ന്യൂനീകരിക്കാനും ശ്രമങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കേരള സര്‍വ്വോദയ മണ്ഡലം മുന്‍സംസ്ഥാന പ്രസിഡണ്ട് കെ.പി.എ റഹീം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ കര്‍മ്മഭൂമിയായ പയ്യന്നൂരില്‍ നിന്ന് ഗാന്ധിനിന്ദയുണ്ടാവുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂര്‍ ഹിന്ദിവിദ്യാപീഠത്തിന് മുന്നിലെ ഗാന്ധിപ്രതിമ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ സര്‍വ്വോദയമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വ്വോദയ മണ്ഡലം പ്രസിഡണ്ടും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി. നാരായണന്‍, ഡോ.ടി.എം.സുരേന്ദ്രനാഥ്, പി.എം. ബാലകൃഷ്ണന്‍, വി.വി. രാഘവന്‍ മാസ്റ്റര്‍, ഇ.എ ബാലന്‍, കെ. രാമചന്ദ്രന്‍, പി. കമ്മാരപൊതുവാള്‍, കെ. ശിവപ്രസാദ്, ഇ.എ കൃഷ്ണന്‍, പി.യു രാജന്‍, അഡ്വ. പി.പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.യു നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും എ.കെ.പി നാരായണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment