Latest News

പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം-കെ. സുരേന്ദ്രന്‍

പയ്യന്നൂര്‍: സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും പാര്‍ട്ടി ഇടപെട്ട് പിണറായി വിജയനെ മാറ്റിനിര്‍ത്തണമെന്നും ഐ.#െന്‍.ടി.യു.സി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഇതുപോലെ കഴിവ് കുറഞ്ഞ മുഖ്യമന്ത്രി ഇതിന് മുമ്പ് കേരളം ഭരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍പ്രതിഷേധിക്കുന്നതിനുമായി നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് ക മ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെ യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തായി പത്മിനി അദ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ സുമാബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ്സ് ജി ല്ലാ പ്രസിഡണ്ട് രജനി രമാനന്ദ്, എം.നാരായണന്‍കുട്ടി, എം.പി. നാരായണന്‍, എം.കെ രാജന്‍, കെ. ബ്രിജേഷ് കുമാര്‍, പി. ലളിത ടീ ച്ചര്‍,വി.എന്‍. എറിപുരം, അഡ്വ ഡി. കെ ഗോപിനാഥ്, പ്രൊഫ ഇന്ദിര, ഇ.പി.ശ്യാമള, മറിയാമ്മ വര്‍ഗ്ഗീസ്, തങ്കം കരുമാകരന്‍, എന്‍.വി. മധുസൂദനന്‍എന്നിവര്‍ പ്രസംഗിച്ചു. എം.വി വത്സല സ്വാഗതവും അമ്മണിജോസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment