Latest News

കോലെടുക്കല്‍ ചടങ്ങും അനുമോദനവും

പയ്യന്നൂര്‍: അന്നൂര്‍ കേളപ്പന്‍ സര്‍വ്വീസ് സെന്ററിന്റെ കീഴില്‍ നടന്നുവരുന്ന സൗജന്യ കോല്‍ക്കളി -ചരടുകുത്തി കളി പരിശീലനത്തിന്റെ അമ്പത്തിയഞ്ച് കുട്ടികളടങ്ങുന്ന മൂന്നാമത്തെ ബാച്ചിന്റെ കോലെടുക്കല്‍ ചടങ്ങും കോല്‍ക്കളിയില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സി.സി.ആര്‍.ടി.സി സ്‌കോളര്‍ഷിപ്പ് നേടിയ അഞ്ച് കലാകാരന്മാര്‍ക്കുള്ള അനുമോദനവും പ്രശ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ അദ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സ്മിത, കോല്‍ക്കളി പരിശീലകന്‍ ഡോ. എ.കെ. വേണുഗോപാലന്‍, ടി.സി.വി ബാലകൃഷ്ണന്‍, എ.കെ.പ. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി. മനോജ് സ്വാഗതവും ടി.സി.വി രജിത്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment