Latest News

സംഘാടകസമിതി രൂപീകരിച്ചു

പയ്യന്നൂര്‍: ഏപ്രില്‍ പതിനഞ്ച്, പതിനാറ് തീയതികളില്‍ പയ്യന്നൂരില്‍ വെച്ച് നടക്കുന്ന ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വ്യാപാരി കുടുംബമേള വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള സംഘാടക സമിതി യോഗം ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാറിന്‌റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍, എം.പി. തിലകന്‍, എം.കെ. ബഷീര്‍, വി.പി. സുമിത്രന്‍, ഇ. രാജലക്ഷ്മി, പി.എന്‍. ശ്രീകല, സായികിഷോര്‍, ടി. ബിജു, പി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. വി. നന്ദകുമാര്‍ സ്വാഗതവും എം.കെ.തയ്യില്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment