Latest News

നഗരസഭക്ക് മിച്ച ബജറ്റ്

പയ്യന്നൂര്‍: നഗരസഭയുടെ 2017-18 വര്‍ഷത്തെ ബജറ്റ് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി അവതരിപ്പിച്ചു. മുന്നിരിപ്പ് ഉള്‍പ്പെടെ 57,08,52,054 രൂപ വരവും 51,73,94, 000രൂപ ചെലവും 5,34,58,054 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
മുന്വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതികളുള്‍ പ്പെടെ നിരവധി സാമൂഹ്യക്ഷേമ- വിദ്യാഭ്യാസ-കാര്‍ഷിക-പശ്ചാത്തല വികസന പദ്ധതികളും അടിസ്ഥാനമാക്കിയാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
കുടിവെള്ള പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് അമ്പത് ലക്ഷഴും എസ്. സി വിഭാഗക്കാര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അറുപത് ലക്ഷവും സ്‌കൂളുകളെ ആധുനികവല്‍കരിക്കുന്നതിന് പത്തുലക്ഷവും കവ്വായി ടൂറിസം പദ്ധതിക്ക് ഇരുപത്തിയഞ്ച് ലക്ഷ വും എല്ലാവര്‍ക്കും ഭവന പദ്ധതി ക്ക് അമ്പത് ലക്ഷവും ആയുര്‍വ്വേ ദ ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് മുപ്പത്‌ലക്ഷവും ഹൈടെക്ക് അംഗനവാടികള്‍ക്ക് പത്തുലക്ഷവും ജലസ്‌ത്രോതസ്സുകളുടെ സംരക്ഷണത്തിന് ഇരുപത് ലക്ഷവും കിണര്‍ റീചാര്‍ ജ്ജിന് എട്ട് ലക്ഷവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി കുട്ടികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷവും നഗരസൗന്ദര്യവത്കരിക്കുന്നതിന് പത്തുലക്ഷവും സ് കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് പത്തുലക്ഷ വും റോഡു വികസനത്തിന് ഏഴുകോടിയും പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിന് മൂന്നുകോടി, പു തിയ നഗരസഭാ ഓഫീസ് നിര്‍ മ്മാണത്തിന് രണ്ടുകോടി, പ്ലാസ്റ്റി ക് റീ സൈക്കിളിംഗിന് പതിനഞ്ച് ലക്ഷം. , തുണിസഞ്ചി നിര്‍മ്മാണ യൂനിറ്റിന് രണ്ട് ലക്ഷം, തരിശുനിലങ്ങളില്‍ പച്ചക്കറി കൃഷി, വെള്ളൂരില്‍ പകല്‍വീട് നിര്‍മ്മാണത്തിന് മുപ്പത് ലക്ഷം, താലൂക്ക് ആശുപത്രി സൗന്ദര്യവത്കരണത്തിന് അഞ്ച് ലക്ഷം, നഗരസഭ പരിധിയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഉല്ലാസത്തിനും വിശ്രമത്തിനും ഉതകുന്ന തരത്തിലുള്ള ഉദ്യാനം നിര്‍മ്മിക്കുന്നതിന് അ ഞ്ച് ലക്ഷം, പരമ്പരാഗത തൊഴി ല്‍ പരിശീലനത്തിന് രണ്ട് ലക്ഷ വും, ഗ്യാസ് ക്രിമിറ്റോറിയം നിര്‍ മ്മിക്കുന്നതിന് മുപ്പത്തിയഞ്ച് ല ക്ഷം, കണ്ടങ്കാളി പകല്‍ വീടിന് അടിസ്ഥാനസൗകര്യത്തിന് പത്ത് ലക്ഷം, ഗാന്ധിപാര്‍ക്ക് സൗന്ദര്യവല്കരണത്തിന് അഞ്ച് ലക്ഷം, പ്രത്യേക സ്ട്രീറ്റ് ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തന്നതിന് പതിനഞ്ച് ലക്ഷം എന്നിങ്ങനെ വിവി ധ പദ്ധതികളാണ് ബജറ്റിലുള്ളത്. 

No comments:

Post a Comment