Latest News

ഡി വൈ എഫ് ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റിന് മര്‍ദ്ദനം

കുമ്പള: ഡി വൈ എഫ് ഐ വില്ലേജ് കമ്മിറ്റി പ്ര സിഡന്റിനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഡി വൈ എഫ് ഐ പുത്തിഗെ വില്ലേജ് കമ്മിറ്റി പ്രസിഡന്റും മുഗു യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് സിദ്ദി ഖിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി മുഗു അമത്തോടിലാണ് സംഭവം.
സഹോദരിയെ മദ്രസയില്‍നിന്നും കൂട്ടി വീട്ടിലേ ക്ക് പോവുകയായിരുന്ന സിദ്ദിഖിനെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഹരീഷ് മര്‍ദിച്ചുവെന്നാണ് പരാതി. സിദ്ദിഖിനെ പരിക്കുകളോടെ കുമ്പള സഹ കരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് സിദ്ദിഖിനെ മര്‍ദിച്ചസംഭവത്തില്‍ സി പി എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

No comments:

Post a Comment