Latest News

ജനകീയ സംരക്ഷണ സമിതി സത്യാഗ്രഹം ആരംഭിച്ചു

പയ്യന്നൂര്‍: സര്‍വ്വകക്ഷി പിന്തുണയോടെ സി. കൃഷ്ണന്‍ എം എല്‍ എ രൂപീകരിച്ച ജനകീയ സംരക്ഷണ സമിതി രാമന്തളി സെന്‍ട്രലില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. സി. കഷ്ണന്‍ എം എല്‍ എ സമരം ഉദ്ഘാടനം ചെയ്തു. ഇവിടുത്തെ ജനപ്രതിനിധികള്‍ രാമന്തളിയിലെ മാലിന്യ പ്രശ്‌നത്തിനെതിരെ എന്തെല്ലാം ചെയ്തു വെന്ന കാര്യം ജനങ്ങള്‍ക്കറിയാമെന്നും എന്നാല്‍ രാഷ്ട്രീയ പ്രസ്ഥാ നങ്ങളേയും ജനപ്രതിനിധികളേയും അടച്ചാക്ഷേപിക്കുന്ന നിലപാട് ചിലര്‍ സ്വീകരിക്കുന്നതായി കാണുന്നുവെന്നു സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
മാലിന്യ പ്ലാന്റ് ജനജീവിതം ദുരിതപൂര്‍ണ മാക്കി എന്നത് വസ് തുതയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ നാവിക പരിശീലന കേ ന്ദ്രത്തെ ചിലര്‍ പറയുമ്പോലെ വേട്ടക്കാരനായി കാണാന്‍ കഴിയില്ല. ദേശസ്‌നേഹത്തിന്റെ ഭാഗമായുള്ള നമ്മുടെ ത്യാഗത്തിന്റെ ഫലമായാ ണ് അക്കാദമി ഇവിടെ വന്നത്. അക്കാദമിയോടല്ല നമ്മുടെ സമരം. ദ്രോഹമായി മാറിയ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവ ശ്യവുമായാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. നാടിന് വേണ്ടിയുള്ള ഈ ധര്‍മ്മസമരത്തില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി രാമന്തളി മണ്ഡലം പ്രസിഡന്റ് പരത്തി ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി. ഐ. മധുസൂദനന്‍, കെ.രാഘവന്‍, കെ.വി.ബാബു, എന്‍.പി.ഭാസ്‌കരന്‍ ,കെ.പത്മനാഭന്‍ ,ഇഖ്ബാല്‍ പോപുലര്‍ ,കെ ദേവി, ഒ.കെ.ശശി, ടി.സി.വി.ബാലകൃഷ്ണന്‍, പി.ജ യന്‍, എ.വി.തമ്പാന്‍, കെ.വി.വിജയന്‍, പാവൂര്‍ നാരായണന്‍, ടി.പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനങ്ങളോടൊപ്പം ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇന്നലെ നടന്ന സത്യാഗ്ര ഹത്തില്‍ പങ്കെടുത്തു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍, സിനിമാ നടന്‍ സുബീഷ് സുധി എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.
ഇന്ന് രാവിലെ ജില്ലാ നടക്കുന്ന സത്യാഗ്രഹ സമരം ജില്ലാ പഞ്ചായത്തംഗം ആര്‍. അജിത ഉദ്ഘാടനം ചെയ്തു. വി.നാരായണന്‍ അധ്യക്ഷനായിരുന്നു.

No comments:

Post a Comment