Latest News

കൊട്ടിയൂര്‍ പീഡനം ഫാ. തോമസ് തേരകവും സിസ്റ്റര്‍മാരും കീഴടങ്ങി

പേരാവൂര്‍: കൊട്ടിയൂര്‍ പീഡന ക്കേസുമായി ബന്ധപ്പെട്ട് വയ നാ ട് ശിശുക്ഷേമ സമിതി മുന്‍ അ ധ്യക്ഷന്‍ ഫാ.തോമസ് ജോ സഫ് തേരകവും ശിശു ക്ഷേ മസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേ ധാവി സിസ്റ്റര്‍ ഒഫീലിയും കീ ഴടങ്ങി.
അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സിഐ സുനില്‍ കു മാറിന്റെ മുന്നിലാണ് ഇവര്‍ കീ ഴടങ്ങിയത്. രാവിലെ 6.15 ഓടെ ഫാ.തേരകമാണ് ആദ്യം എ ത്തി യത്. പിന്നീട് ആറരമണിയോടെ സിസ്റ്റര്‍ബെറ്റിയും ഏഴുമണി യോ ടെ സിസ്റ്റര്‍ ഒഫീലിയയും എത്തി ഫാ. തോമസ് തേരകം ഉള്‍പ്പെടെ നാലു പ്രതികളോട് അഞ്ചുദിവ സത്തിനകം അന്വേഷണ ഉദ്യോ ഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ ദേ ശിച്ചിരുന്നു. ഹാജരാകുന്ന അ ന്നുതന്നെ ജാമ്യം നല്‍കണ മെ ന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഫാ. തോമസ് തേരകത്തിനു പുറമേ സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്,തങ്കമ്മഎന്നിവരോടാണ് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ശിശു ക്ഷേമസമിതി അംഗമായിരുന്നു ശിശുരോഗവിദഗ്ധയായ സിസ്റ്റര്‍ ബെറ്റി ജോസ്. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റര്‍ ഒഫീലിയ. ഇവിടത്തെ സഹായിയാണ് തങ്കമ്മ. ക ുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധ പ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റു മാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞി നെ അനാഥാലയത്തില്‍ എത്തി ച്ച തുമായി ബന്ധപ്പെട്ട നടപടി കളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശു ക്ഷേമസമതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരക ത്തിനും മറ്റ് നാല് കന്യാസ്ത്രീ കള്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരു ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സി.ഡബ്ലു. സി യെസര്‍ക്കാര്‍പിരിച്ച വിട്ട് പുതി യ നേതൃത്വത്തെനിയോഗിച്ചിരുന്നു.

No comments:

Post a Comment