Latest News

മണല്‍കടത്ത്: പോലീസിനെ തടഞ്ഞ കൗമാരക്കാരന്‍ പിടിയില്‍

ചന്തേര: അനധികൃതമായി മണല്‍കടത്ത് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെതടഞ്ഞ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കൗമാരക്കാരനെ പോലീസ് പിടികൂടി.
ഇന്നലെ രാത്രി പത്ത് മണിയോടെ ഉദിനൂര്‍ മാച്ചിക്കാട്ടാണ് സംഭവം. ചന്തേര സ്റ്റേഷനില്‍ നിന്നും മാച്ചിക്കാട്ടേക്ക് പോവുകയായിരുന്ന എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ രഞ്ജിത്, ഹോംഗാര്‍ഡ് പ്രവീണ്‍ എന്നിവരെ തടയുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് പിടികൂടുകയായിരുന്നു.

No comments:

Post a Comment