Latest News

തൊഴിലറിയാത്തവര്‍ക്ക് ലൈസന്‍സ് അനുവദിക്കരുത്

പയ്യന്നൂര്‍: തൊഴില്‍ അറിയാതെ ബിനാമിയായി ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് പാര്‍ലര്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് താലൂക്ക് വാര്‍ ഷിക ജനറല്‍ബോഡിയോടെ ആ വശ്യപ്പെട്ടു. യോഗം എം.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. സി.വി. പ്രകാശന്‍ അനുശോചന പ്രമേയവും നാരായണ ന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇ. മ നോഹരന്‍ സംഘടനാ റിപ്പോ ര്‍ ട്ടും അവതരിപ്പിച്ചു. പി.വി. സു രേഷ്, എന്‍.പി. രവീന്ദ്രന്‍, എന്‍.എന്‍. മുരളി എന്നിവര്‍ സംസാരിച്ചു. രാമന്തളി മാലിന്യ പ്രശ്‌നത്തിനെതിരെയുള്ള സമരത്തിന് ഐ ക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

No comments:

Post a Comment