Latest News

പൂന്താനം ആദ്യത്തെ ഭാഷാ നവോത്ഥാന കവി-എന്‍. ജയകൃഷ്ണന്‍

പയ്യന്നൂര്‍: പൂന്താനത്തിന്റെ ഭക്തിയുടെ അടിസ്ഥാനം സമൂഹനന്മയെ ലക്ഷ്യമാക്കിയ മാനുഷികതയായിരുന്നുവെന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയരക്ടര്‍ എന്‍. ജയകൃഷ്ണന്‍ പറഞ്ഞു.
മതാധിഷ്ഠിതമായ ഭക്തിക്കും സങ്കുചിതമായ ദേശബോധത്തിനും അപ്പുറം നിന്നുകൊണ്ടാണ് ഭാരതീയതയെ അദ്ദേഹം നിര്‍വ്വചിച്ചത്. നാന്നൂറ് വര്‍ഷങ്ങള്‍ക്കുശേഷവും ജ്ഞാനപ്പാന സ്വയം നവീകരണക്ഷമായി നില്‍ക്കുന്നത് വൈചാരികമായി പൂന്താനം നടത്തിയ ഭാഷാ വിപ്ലവത്തില്‍ കൂടിയാണ്. വരേണ്യഭാഷയായ സംസ്‌കൃതത്തെ വര്‍ ജ്ജിച്ചുകൊണ്ട് താനുമടങ്ങുന്ന സമൂഹത്തിലെ ജാതീയതയെ അ ദ്ദേഹം നിര്‍ഭയം തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് ജ്ഞാനപ്പാന മലയാളത്തിലെ ആദ്യത്തെ ഭാഷാ നവോത്ഥാന കൃതിയാകുന്നതും പൂ ന്താനം മലയാളിയുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നതും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗം പ്രാചീന മധ്യകാല മലയാളം-പുതുവായനകള്‍ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ യു.ജി.സി ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിനോടനുബന്ധിച്ച് കാമ്പസിലെ ആറ് അധ്യാപികമാര്‍ എഴുതി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ഏഴ് ജീവചരിത്രഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു. വിദ്വാന്‍ പി. കേളുനായര്‍-സിന്ധു കിഴക്കാനിയില്‍, മഹാകവി കെ.സി കേശവപ്പിള്ള-ഡോ. സ്മിത.സി, വാഗ്ഭടാനന്ദഗുരു-ഡോ. സജിന കെ., മഞ്ചേശ്വരം ഗോവിന്ദപൈ-നിഷി ജോര്‍ജ്ജ്, ജെ.സി. ഡാനിയേല്‍-പ്രൊഫ. വി. ലിസിമാത്യു, ശങ്കരാചാര്യര്‍, ടി.എസ്. തിരുമുമ്പ്-ഡോ. സുനീന്ദ്ര എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ഡോ.എം.ടി. നാരായണന്‍, ഡോ. കെ.ടി. ശ്രീലത, ഡോ. അരവിന്ദന്‍ എം, ശ്രീജേഷ് തൈക്കണ്ടി, ഡോ. ശ്യാമള, ഡോ.ടി.ജി.ശ്രീകുമാര്‍, ഗാഥ എം. ദാസ് ,പിടിഎ വൈസ് പ്രസിഡണ്ട് നാരായണന്‍പി എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.പ്രൊഫ. പി.കെ. പോക്കര്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണ പ്രഭാഷണവും ഡോ. എം.ടി. നാരായണന്‍ ആമുഖഭാഷണവും നടത്തി. ഡോ. നടുവട്ടം ഗോപാലകൃഷ് ണന്‍, പ്രൊഫ.എം. കൃഷ്ണന്‍ നമ്പൂതിരി, ഡോ. കുമാരന്‍ വയലേരി, ഡോ. വൈ.വി. കണ്ണന്‍, ഡോ. ബിച്ചു എക്‌സ് മലയില്‍, ഡോ. ഉദയകലസി, ഡോ. മഞ്ജുള കെ.വി എന്നിവര്‍ വിവിധ വിഷയങ്ങളിലാ യി പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. വി. ലിസിമാത്യു സ്വാഗതവും കാമ്പസ് യൂനിയന്‍ ചെയര്‍മാന്‍ ജിതിന്‍ ടി. നന്ദിയും പറഞ്ഞു.

No comments:

Post a Comment