Latest News

മാലിന്യം: ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് പിന്തുണ ഏറുന്നു

പയ്യന്നൂര്‍: രാമന്തളി ജനവാസ കേന്ദ്രത്തിലെ നാവിക അക്കാദമി യുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം ഇരുപത്തി ആറ് നാളുകള്‍ പിന്നിട്ടു.സമരപന്തലില്‍ സമരസമിതി വൈസ് ചെയര്‍മാന്‍ പി കെ നാരായണന്‍ അനുഷ്ഠിക്കുന്ന നിരാ ഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
അനിശ്ചിതകാല സമരത്തിനും നിരാഹാരസമരം ചെയ്യുന്ന നാ രായണനും അഭിവാദ്യം അര്‍പ്പിക്കുവാന്‍ ഇന്നലെയും വിവിധ സം ഘടനകള്‍ സമരപന്തലിലെത്തി. രാവിലെ യോഗക്ഷേമസഭ' കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപന്ത ലിലെത്തി.
ജില്ലാ പ്രസിഡന്റ് ദാമോദരന്‍ മാസ്റ്റര്‍, ടി സി മാധവന്‍ നമ്പൂതിരി ,ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ,നാരായണന്‍ നമ്പൂതിരി ,ഹരിനമ്പൂതിരി എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി.സുനില്‍ രാമന്തളി സ്വാഗ തവും കെ വി അനൂപ് നന്ദിയും പറഞ്ഞു.
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഗ്രീന്‍സ് സംഘ ടനയുടെ പ്രതിനിധികളായ രാജു മണത്തേട്ടി, ഉണ്ണികൃഷ്ണന്‍ ന മ്പൂതിരി എന്നിവര്‍ പന്തലില്‍ ഏകദിന ഉപവാസം നടത്തി. എന്‍ജിഒ അസോസിയേഷന്‍ നേതാവ് നാരായണന്‍ മനിയേരി പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
മാലിന്യ പ്രശനം അവസാനിപ്പിക്കുവാന്‍ നടപടി എടുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രാത്രി ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്ററിലേക്ക് പ്രതിഷേ ധ മാര്‍ച്ച് സംഘടിപ്പിച്ചു.

No comments:

Post a Comment