Latest News

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്

പയ്യന്നൂര്‍: ഏപ്രില്‍ പതിനഞ്ച്, പതിനാറ് തീയതികളില്‍ ന നടക്കുന്ന ചേമ്പര്‍ കുടുംബസംഗമത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ചേമ്പര്‍ഹാളില്‍ വെച്ച് നടക്കും എസ്. ശിവപ്രസാദ് ഷേണായിയുടെ അധ്യക്ഷതയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി ജ്യോതി ഉദ്ഘാടനം ചെയ്യും. പി.എ. സിദ്ദിഖ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.സി. യാസര്‍, ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷനംഗം കെ.വി. രാമചന്ദ്രന്‍, ഓസോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷരീഫ് ഇ.പി, എ.കെ.ഡി.എ പ്രസിഡണ്ട് ജി. ലക്ഷ്മണന്‍ ഷേണായി, തേജസ് വസ്ത്രാലയ ഡയരക്ടര്‍ ഷിദില്‍ മുസ്‌നാസ്, മലബാര്‍ ഗോള്‍ഡ് ഡയരക്ടര്‍ ടി.കെ. അസ്മര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കണ്‍വീനര്‍മാരായ സായികിഷോര്‍ സ്വാഗതവും ഷാജി ഫോക്കസ് നന്ദിയും പറയും.

No comments:

Post a Comment