Latest News

വി.പി. രാഘവപൊതുവാള്‍ അനുസ്മരണം

പയ്യന്നൂര്‍: പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ ഖാദിസംഘം സ്ഥാപക സെക്രട്ടറിയായിരുന്ന വി.പി. രാഘവപൊതുവാളുടെ ഇരുപത്തിയെട്ടാം ചരമവാര്‍ഷികദിനം വിവിധ പരിപാടികളോടെ സംഘം ജീവനക്കാരും തൊഴിലാളികളും ചേര്‍ന്ന് ആചരിച്ചു. ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ക്യാഷ് അവാര്‍ഡുകള്‍, ഏറ്റവും കൂടുതല്‍ ഉല്‍പദനം കൈവരിച്ച തൊഴിലാളികള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ദീര്‍ഘകാലം ഖാദി രംഗത്ത് പ്രവര്‍ത്തിച്ച ഖാദി തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങി ല്‍ സംഘം പ്രസിഡണ്ട് ഇ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെ ക്രട്ടറി ഇ.എ. ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. കൃഷ്ണന്‍, പി. ലക്ഷ്മണന്‍, വി.കെ. കരുണാകരന്‍, കെ. ഗീത, വി. കെ. ഹരിദാസന്‍, വി.ജെ. മേരി, ടി.ടി.വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി. കുഞ്ഞപ്പന്‍ സ്വാഗതവും പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.

No comments:

Post a Comment