Latest News

വീടിന് നേരെ അക്രമം

തളിപ്പറമ്പ്: പൂക്കോത്തുതെരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുട്ടിക്കുന്ന് പറമ്പിലെ പട്ടാണി ശരത്ബാബുവിന്റെ വീടിനുനേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ അക്രമം നടന്നത്.അക്രമത്തില്‍ വീടിന്റെ രണ്ട് ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു.ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമം നടത്താനുപയോഗിച്ച വലിയ സിമന്റ്കട്ട വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ് എസ്.ഐയുടെ സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ശരത്ബാബുവിന്റെ വീടിനുനേരെ നടന്ന അക്രമത്തില്‍ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ യോഗം പ്രതിഷേധിച്ചു. കെ. കണ്ണന്‍ മാസ്റ്റര്‍, കെ. രമേശന്‍, സി. നാരായണന്‍, പി. നാരായണന്‍, കെ. രഞ്ജിത്, എം. വിനീഷ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

No comments:

Post a Comment