Latest News

ഡ്രെയിനേജ് സംവിധാനം ഒരുക്കിയില്ല; റെയില്‍വെ അടിപ്പാത നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

തൃക്കരിപ്പൂര്‍: ഡ്രെയിനേജ് സംവിധാനം ഒരുക്കാതെയുള്ള റെയില്‍വെ അടിപ്പാത നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗ ത്ത്. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ നിര്‍മാണം അവസാനഘട്ട ത്തിലെത്തിയ അടിപ്പാതയുടെ പ്രവര്‍ത്തി കഴിഞ്ഞദിവസം രാത്രി നാട്ടു കാര്‍ തടഞ്ഞു.
തലിച്ചാലം റെയില്‍വെ ഗേറ്റ് അടച്ചുപൂട്ടിയ ശേഷമാണ് അ ടിപ്പാ തയുടെ നിര്‍മാണ പ്രവര്‍ ത്തികള്‍ ആരംഭിച്ചത്. ഡ്രെയി നേജുണ്ടാ ക്കാതെ അടിപ്പാത നിര്‍മാണം തുടരര ുതെന്ന് നാട്ടുകാര്‍ തൊഴി ലാളി കളെ അറിയിക്കുക യായിരുന്നു. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ ജോലി തുടരാനാകാതെ തിരിച്ചു പോയി. ഡ്രെയിനേജില്ലാതെയുള്ള അടിപ്പാത നിര്‍മാണം അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് നാട്ടു കാര്‍ മുന്നറിയിപ്പ് നല്‍കു ന്നത്.

No comments:

Post a Comment