Latest News

സി.ഐ.ടി.യു മെയ്ദിന കായികമേള പയ്യന്നൂരില്‍

പയ്യന്നൂര്‍: മെയ്ദിനത്തോടനുബന്ധിച്ച് സി.ഐ.ടി.യു സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെയ്ദിന കായികമേള പയ്യന്നൂരില്‍ സംഘടിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു.
ഏരിയാതലത്തില്‍ ചെസ്സ്, ഷ ട്ടില്‍, വോളിബോള്‍, കബഡി, ക മ്പലി, ഓട്ടം, റിലേ, തുടങ്ങിയ ഇനങ്ങളില്‍ പയ്യന്നൂരിലും സമീപപ്രദേശങ്ങളിലുമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
അറുപത് വയസ്സ് കവിയാത്ത തൊഴിലാളികള്‍ക്കാണ്മത്സരത്തി ല്‍ അവസരമൊരുക്കുക. വ്യക്തിഗത മത്സരങ്ങളിലുംമറ്റ്ഗ്രൂപ്പ്മ ത്സരങ്ങളിലും സംസ്ഥാന തല മ ത്സരങ്ങളിലുംപങ്കെടുപ്പിക്കും.മത്സരാ ര്‍ത്ഥികള്‍ അപേക്ഷകള്‍ മാ ര്‍ച്ച് പതിനഞ്ചിനകം പയ്യന്നൂര്‍ ട്രേ ഡ് യൂനിയന്‍ സെന്ററില്‍ ലഭിക്കണം.
സംഘാടകസമിതിരൂപീകരണയോഗത്തില്‍ കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു.പി.വി.കു ഞ്ഞപ്പന്‍,യു.വി.രാമചന്ദ്രന്‍,വി. കെ. ബാബുരാജ്, കെ.യു രാധാകൃഷ്ണന്‍, ഇ.പി. കരുണാകരന്‍, കെ.കെ.കൃഷ്ണന്‍ എന്നിവര്‍ സം സാരിച്ചു. കെ.കെ.രാഘവന്‍,പി.വി. കു ഞ്ഞപ്പന്‍ , ഇ.പി. കരുണാകര ന്‍ എന്നിവര്‍ രക്ഷാധികാരികളും എം.ബാലകൃഷ്ണന്‍ചെയര്‍മാനുംകെ.കെ.കൃഷ്ണന്‍ കണ്‍വീനറുമായി സംഘാടകസമിതിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.

No comments:

Post a Comment