Latest News

മൂന്നാറില്‍ പോര് തുടരുന്നു വി.എസിനേക്കാള്‍ മര്യാദ ഉമ്മന്‍ചാണ്ടിക്കെന്ന് എം.എം.മണി

മൂന്നാര്‍: വി.എസ് അച്ചുതാനന്ദനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി വൈദ്യുതി മന്ത്രി എം.എംമണി. മൂന്നാറിലെ കയ്യേറ്റക്കാരന്‍ ആരാണെന്ന് താനിപ്പോള്‍ പറയുന്നില്ലെന്നും ആരാണ് കയ്യേറ്റക്കാരനെന്ന് പറഞ്ഞുകൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല വേണ്ടെന്ന് വെ ച്ച് മിണ്ടാതിരിക്കുന്നതെന്നും മ ണി പറഞ്ഞു.
തനിക്കെതിരെ വി.എസ്. പ്രത്യേക അജണ്ടയുണ്ട്. അതുകൊണ്ട് തനിക്കെതിരെ ആരോപണങ്ങല്‍ ഉന്നയിക്കുന്നത്. വി.എസിനേക്കാള്‍ മര്യാദ ഉമ്മന്‍ ചാ ണ്ടി കാണിച്ചിട്ടുണ്ടെന്നും മൂന്നാറിലെ കയ്യേറ്റക്കാരനെന്ന് പറയു ന്ന രാജേന്ദ്രന്‍ എം.എല്‍.എ വര്‍ ഷങ്ങളായി ഇവിടെ ജനിച്ചുവളര്‍ ന്നയാളാണെന്നും താന്‍ കയ്യേറ്റക്കാരനാണെങ്കില്‍ വി.എസ്. വന്ന് ഒഴിപ്പിച്ചോട്ടെയെന്നും മണി പറഞ്ഞു.
ടാറ്റയ്ക്ക് അമ്പതിനായിരം ഏക്കര്‍ ഭൂമിയുണ്ടെന്ന് പറഞ്ഞ് സമരം ചെയ്യിപ്പിച്ചിട്ട് അതില്‍ നി ന്ന് പിന്മാറിയ ആളാണ് വി.എസെന്നും മണി ആരോപിച്ചു. വി.എസ് പറയുന്നതിന് മറുപടി നല്‍ കേണ്ടതില്ലെന്നും പ്രായമായ ആ ളാണ് ഇടക്കിടക്ക് ഓര്‍മ്മപ്പിശക് വരുമെന്നും വി.എസിന്റെ ആ രോപണങ്ങള്‍ക്ക് മറുപടിനല്‍കേണ്ടെന്ന് പാര്‍ട്ടി ഉപദേശിച്ചിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും പറയേണ്ടി വരുന്നതിനാലാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നതെന്നുംമണി പറഞ്ഞു.

No comments:

Post a Comment