Latest News

കളിയാട്ടം നാളെയും മറ്റന്നാളും

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ ശ്രീ മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും.
നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ഗണപതിഹോമം, ഉച്ചയ്ക്ക് രണ്ട് മണിക്ക് മലയിറക്കല്‍ , വൈകുന്നേരം അഞ്ച് മണിക്ക് ശ്രീമുത്തപ്പന്‍ വെള്ളാട്ടം, രാത്രി പത്ത് മണിക്ക് ക്ഷേത്ര പരിസരത്തുനിന്നും കലശം എഴുന്നള്ളത്ത്.
മറ്റന്നാള്‍ രാവിലെ അഞ്ച് മണിക്ക് തിരുവപ്പന, ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മലകയറ്റല്‍.തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഏഴിന് ചൊവ്വാഴ്ച രാത്രി ഏഴുമണി മുതല്‍ പത്തുമണിവരെയും ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്നുമണിവരെയും അന്നദാനമുണ്ടായിരിക്കും

No comments:

Post a Comment