Latest News

ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കുടുംബമേള: സാമ്പത്തിക സമാഹരണം ഇന്ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ കുടുംബസംഗമം ഏപ്രില്‍ പതിനഞ്ച്, പതിനാറ് തീയതികളില്‍ വിവിധ കലാ-കായിക മത്സരങ്ങളോടുകൂടി ആഘോഷിക്കുന്നു.കുടുംബമേളയുടെ വിജയത്തിനായുള്ള സാമ്പത്തിക സമാഹാരണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ചേമ്പര്‍ ഹാളില്‍ സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ കെ. ഖലീലിന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് നിര്‍വ്വഹിക്കും. കെ.വി. ദാമോദരന്‍ ഫണ്ട് നല്‍കും. ഇ. ബാലകൃഷ്ണന്‍ ഫണ്ട് ഏറ്റുവാങ്ങും. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ. നസീം സ്വാഗതവും സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ വി.വി. ഗണേശന്‍ നന്ദിയും പറയും.

No comments:

Post a Comment