Latest News

നാവല്‍ സമരം: പിന്തുണ പ്രഖ്യാപിച്ചു

പയ്യന്നൂര്‍: ജനവാസ കേന്ദ്രത്തില്‍ നിന്നും ഏഴിമല നാവവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാമന്തളി നിവാസികള്‍ ആരംഭിച്ച അനിശ്ചിതാല സമരത്തിന് സി.പി.ഐ.(എംഎല്‍) റെഡ്സ്റ്റാര്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രശ്‌നത്തില്‍ വളരെ നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നത്. അതുകൊണ്ട് മുഴുവന്‍ ബഹുജനങ്ങളും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഈ ജനകീയ സമരത്തില്‍ അണിനിരക്കണമെന്നും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഏരിയാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.വി. ശോകന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിനോദ് രാമന്തളി, സി. ശ്രീധരന്‍, ബാബു പി.സി. എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment