Latest News

യൂത്ത് കോണ്‍ഗ്രസ്സ് പന്തംകൊളുത്തി പ്രകടനം നടത്തി

പയ്യന്നൂര്‍: രാമന്തളിയില്‍ ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പയ്യന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പയ്യന്നൂരില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സതീശന്‍ കാര്‍ത്തികപള്ളി, പി.പി. പ്രഭാത്, ഷരീഫ് പെരിങ്ങോം, കിരണ്‍ വണ്ണാടില്‍, മിഥ് രാജ്, കാസിം എട്ടിക്കുളം, അരുണ്‍, കെ.ടി. ഹരീഷ്, സതീശന്‍ കെ.പി, നിതിന്‍ കെ.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment